അടിയന്തരമായി യുക്രൈന്‍ വിടണം; പൗരന്മാര്‍ക്ക് നിര്‍ദേശവുമായി ഇന്ത്യ

ന്യൂഡല്‍ഹി: യുക്രൈനില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ അടിയന്തരമായി തിരിച്ചുവരണമെന്ന് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ യാത്ര ചെയ്യരുത്. യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് നിര്‍ദേശം. യുക്രൈൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്.

വിദ്യാര്‍ഥികള്‍ അടക്കമുള്ള യുക്രൈനില്‍ തങ്ങുന്ന എല്ലാ ഇന്ത്യക്കാരും എത്രയും വേഗം അവിടം വിടണമെന്ന് ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു. നാല് യുക്രൈന്‍ മേഖലകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പട്ടാള നിയമം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. സൈത്തൊമിർ, നിപ്രോ മേഖലകളിൽ വൈദ്യുതി, ജല വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

റഷ്യയുമായി കൂട്ടിച്ചേര്‍ത്തെന്ന് പുടിന്‍ അവകാശപ്പെടുന്ന മേഖലകളിലാണ് പട്ടാള നിയമം. ഈ മേഖലകളിലൊന്നിലെ ഖേഴ്‌സന്‍ നഗരത്തില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നുണ്ട്.

K editor

Read Previous

കൊല്ലത്ത് സൈനികനും സഹോദരനും സ്റ്റേഷനിൽ പൊലീസിനെ ആക്രമിച്ചെന്ന കേസ് വ്യാജം

Read Next

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യമില്ല