തലസ്ഥാനത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നേരെ സ്വർണ്ണക്കടത്ത് സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ആക്രമിച്ചു. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനെയും ഉദ്യോഗസ്ഥരെയുമാണ് സംഘം ആക്രമിച്ചത്. രാവിലെ വിമാനത്താവളം വഴി സ്വർണം കടത്തിയ നെല്ലനാട് സ്വദേശി അസിമിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.

പൊന്നാനി സംഘത്തിനായി കൊണ്ടുവന്ന സ്വർണം അസിം മറ്റൊരു സംഘത്തിന് നൽകി. ഇതോടെ അസിമിനെ പിന്തുടർന്ന് പൊന്നാനി സംഘം വീട്ടിലെത്തി. ഇതിനിടെയാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. സ്വർണവുമായി വീട്ടിലെത്തിയ അസിം ഇപ്പോൾ ഒളിവിലാണ്.

കഴിഞ്ഞ ദിവസം കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച ശേഷം സ്വർണക്കടത്ത് കേസിലെ പ്രതികൾ രക്ഷപ്പെട്ടിരുന്നു. എയർപോർട്ട് വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്തിയ സംഘത്തിലെ അംഗമായ കൊണ്ടോട്ടി സ്വദേശി റിയാസാണ് ഉദ്യോഗസ്ഥരെ മർദ്ദിച്ച ശേഷം കാറിൽ രക്ഷപ്പെട്ടത്. ആക്രമണത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് അഞ്ച് കിലോയോളം സ്വർണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്.

K editor

Read Previous

ഫെഡറല്‍ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Read Next

ഉത്തരവ് വി.സി നടപ്പാക്കിയില്ല; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍ വിജ്ഞാപനമിറക്കി