ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റിയാദ്: സൗദി അറേബ്യയിൽ ആറ് വിഭാഗം ആളുകൾ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പൊണ്ണത്തടിയുള്ളവർ, ആറ് മാസത്തിനും അഞ്ച് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾ, 65 വയസും അതിൽ കൂടുതലും പ്രായമുള്ളവർ, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ, ദീർഘകാല ആസ്പിരിൻ തെറാപ്പി സ്വീകരിക്കുന്ന ആറ് മാസം മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾ എന്നിവർ ഇൻഫ്ലുവൻസ വാക്സിൻ എടുക്കണമെന്ന് മന്ത്രാലയം ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ഇൻഫോഗ്രാഫിൽ അറിയിച്ചു.
അണുബാധയുടെ സങ്കീർണതകളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ സീസണൽ ഫ്ലൂ വാക്സിൻ എടുക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. വാക്സിൻ എടുക്കാൻ ഏറ്റവും ആവശ്യമുള്ള വിഭാഗം 65 വയസ്സിന് മുകളിലുള്ളവരാണ്. വാക്സിനേഷനുള്ള അപ്പോയിന്‍റ്മെന്‍റ് സ്വിഹതി ആപ്പ് വഴി രജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.