ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കേദാര്‍നാഥ് (ഉത്തരാഖണ്ഡ്): “മകളെ നന്നായി നോക്കണം, അവൾക്ക് സുഖമില്ല,” കേദാർനാഥിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പൈലറ്റ് അനിൽ സിംഗ് അവസാനമായി ഭാര്യയോട് പറഞ്ഞ വാക്കുകളാണിത്. ഹെലികോപ്റ്റർ അപകടത്തിന്റെ തലേദിവസമാണ് അദ്ദേഹം ഭാര്യയുമായി സംസാരിച്ചത്.
“തിങ്കളാഴ്ചയാണ് അദ്ദേഹം എന്നെ അവസാനമായി വിളിച്ചത്. മകൾ സുഖമില്ലാതെ കിടക്കുകയായിരുന്നു. മകളെ നന്നായി നോക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,” അനിൽ സിംഗിന്‍റെ ഭാര്യ ആനന്ദിത പറഞ്ഞു.
ഉത്തരാഖണ്ഡിലെ കേദാർനാഥിന് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റ് അനിൽ സിംഗും നാല് തീർത്ഥാടകരും ഉൾപ്പെടെ ആറ് പേരാണ് മരിച്ചത്. ആര്യൻ ഏവിയേഷന്‍റെ ബെൽ 407 ഹെലികോപ്റ്ററാണ് തകർന്നുവീണത്. പൈലറ്റിന് കാഴ്ച വ്യക്തമാകാത്തതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാത്രി 11.45 ഓടെ ഗരുഡ്ചാട്ടിയിലെ ദേവ് ദർശനിയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്.
മൃതദേഹങ്ങൾ കേദാർനാഥ് ഹെലിപാഡിൽ എത്തിച്ചു. മരിച്ചവരിൽ മൂന്നുപേർ ഗുജറാത്ത് സ്വദേശികളാണ്. ബാക്കിയുള്ളവർ തമിഴ്നാട്, മഹാരാഷ്ട്ര സ്വദേശികളാണ്. കിഴക്കൻ ഡൽഹിയിലെ ഷഹ്ദ്ര സ്വദേശിയായ അനിൽ കഴിഞ്ഞ 15 വർഷമായി മുംബൈയിലായിരുന്നു.