നടുറോഡിൽ വാഹനം നിർത്തരുത്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

യു.എ.ഇ.യിൽ നടുറോഡിൽ വാഹനം നിർത്തരുതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ ഒരു കാരണവശാലും നടുറോഡിൽ നിർത്തരുതെന്ന് പൊലീസ് പറഞ്ഞു. ഫെഡറൽ ട്രാഫിക് നിയമങ്ങൾ കുറ്റകൃത്യത്തിന് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്‍റുകളും നിഷ്കർഷിക്കുന്നു.

ഏതെങ്കിലും കാരണത്താൽ വാഹനമോടിക്കുന്നവർക്ക് വാഹനം നീക്കാൻ കഴിയുന്നില്ലെങ്കിൽ, സഹായത്തിനായി ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിക്കണം. നടുറോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിന്‍റെ അപകടസാധ്യത ചൂണ്ടിക്കാണിച്ച് ഈ വർഷം പോലീസ് ഒന്നിലധികം വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്.

സെപ്റ്റംബറിൽ പങ്കുവച്ച ഒരു വീഡിയോയിൽ ഹൈവേയിൽ സ്തംഭിച്ചിരിക്കുന്ന ഒരു വാഹനം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടയിൽ ഒരു വാൻ നിയന്ത്രണം വിട്ട് കറങ്ങുന്നത് കാണിക്കുന്നു.

K editor

Read Previous

ഫലവത്തായ ഭരണകാലം ഉണ്ടാകട്ടെ: മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Read Next

സണ്ണി വെയ്ൻ നായകനാകുന്ന ‘അപ്പൻ’ ഓ.ടി.ടിയിലേക്ക്; റിലീസ് തീയതി പുറത്ത്