ഫലവത്തായ ഭരണകാലം ഉണ്ടാകട്ടെ: മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്. ഫലപ്രദമായ ഒരു ഭരണ കാലഘട്ടം ഉണ്ടാകട്ടെ എന്നാണ് ഖാർഗെയേയും കോൺഗ്രസിനെയും ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തത്.

തിങ്കളാഴ്ച നടന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് നടന്നപ്പോൾ ശശി തരൂരിനെ പിന്തള്ളി 7,897 വോട്ടുകൾ നേടിയാണ് ഖാർഗെ വിജയിച്ചത്. 1072 വോട്ടുകളാണ് തരൂരിന് ലഭിച്ചത്.

Read Previous

ഖാർഗെയുടെ വിജയം കോൺഗ്രസിന്റെ വിജയം; മത്സരിച്ചത് വിമതനായിട്ടല്ലെന്ന് തരൂര്‍

Read Next

നടുറോഡിൽ വാഹനം നിർത്തരുത്; മുന്നറിയിപ്പുമായി അബുദാബി പോലീസ്