ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: മല്ലികാർജുൻ ഖാർഗെയുടെ വിജയം കോൺഗ്രസിന്‍റെ വിജയമാണെന്ന് ശശി തരൂർ. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ വിമതനായല്ല മത്സരിച്ചതെന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്ക് പുതിയ നേതൃത്വത്തെ ലഭിച്ചിരിക്കുകയാണ്. പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഭൂരിഭാഗവും ഖാർഗെക്കൊപ്പമായിരുന്നു. ആയിരത്തിലധികം വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. അത് ലഭിച്ചെന്നും തരൂർ പറഞ്ഞു.
തിരഞ്ഞെടുപ്പ് തന്നെ പാർട്ടിക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പറഞ്ഞ തരൂർ തന്‍റെ പരാതികളെ ക്രിക്കറ്റിനോട് ഉപമിച്ചു. ടേണും പിച്ചും ഉള്ള ഫീൽഡാണെങ്കിൽ പോലും ബാറ്റ് ചെയ്യണമെന്നും ബോൾ ടാംപറിങ്ങ് പോലുള്ളവ ഇല്ലാതെ നോക്കാനായിരുന്നു ശ്രമമെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം. താൻ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ലെന്നും നിലവിലുള്ള സ്ഥാനങ്ങളിൽ മികച്ച പ്രകടനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.