ശശി തരൂരിന് അർഹമായ സ്ഥാനം നൽകാൻ പാർട്ടിയോട് ആവശ്യപ്പെടുമെന്ന് കെ.സുധാകരൻ 

ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. മത്സരത്തിൽ തരൂർ മാന്യത കാട്ടിയെന്നും സുധാകരൻ പറഞ്ഞു. വാക്കുകൾ കൊണ്ട് പോലും അദ്ദേഹം വേദനിപ്പിച്ചില്ല. തരൂരിനോട് യാതൊരു ശത്രുതയുമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

“തരൂരിനെ ഉൾക്കൊണ്ട് തന്നെ മുന്നോട്ട് പോകും. അദ്ദേഹത്തിന് അർഹമായ സ്ഥാനം പാർട്ടി നൽകും എന്നാണ് വിശ്വാസം. അത് നേതൃത്വത്തോട് ആവശ്യപ്പെടും. പാർട്ടിയുടെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്, അതുകണ്ട് മറ്റുള്ളവർ ഞെട്ടിയിരിക്കുകയാണ്”. സുധാകരൻ പ്രതികരിച്ചു.

“തെര‍ഞ്ഞെടുപ്പ് നടന്നാൽ ഒരാൾ ജയിക്കും ഒരാൾ തോൽക്കും. അത് സ്വാഭാവികമാണ്. ഖാർഗെ ജയിച്ചതിലും തരൂർ തോറ്റതിലും ഞങ്ങൾക്ക് സന്തോഷമോ ദുഃഖമോ ഇല്ല. സന്തോഷം ഉള്ളത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്നതിലാണ്. വ‍ർഷങ്ങൾക്ക് ശേഷമാണ് അത് നടക്കുന്നത്. അതിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ഞങ്ങൾ ഒരോരുത്തരും”. അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

ഗവർണർ പുറത്താക്കിയ 15 പേർക്കും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ക്ഷണം

Read Next

‘ഹയ്യ കാർഡ്’ ഉടമകൾക്ക് സൗദി അറേബ്യ സന്ദർശക വിസ നൽകുന്നത് ആരംഭിച്ചു