ലോകത്തെ ഏറ്റവും വലിയ പ്രതിരോധ നിര്‍മാണ കേന്ദ്രമായി രാജ്യം ഉയര്‍ന്നുവരുമെന്ന് പ്രതിരോധ മന്ത്രി

ഗാന്ധിനഗര്‍: രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള രാജ്യത്തിൻറെ ശക്തമായ ദൃഢനിശ്ചയത്തെയാണ് ഡെഫ് എക്സ്പോ 2022 പ്രതിഫലിപ്പിക്കുന്നതെന്നും അടുത്ത 25 വർഷത്തിനുള്ളിൽ രാജ്യം ലോകത്തിന്റെ പ്രതിരോധ ഉൽപ്പാദന കേന്ദ്രമായി മാറുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന ‘ഡെഫ് എക്‌സ്‌പോ 2022’ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

ഗുജറാത്തിലെ ഗാന്ധിനഗറിലാണ് പ്രതിരോധ മേഖലയ്ക്ക് ഉത്തേജനം നൽകുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനമായ ഡെഫ് എക്സ്പോ 2022 നടക്കുന്നത്. അഭിമാനത്തിലേക്കുള്ള പാത എന്നത് ഈ എക്‌സ്‌പോയുടെ പ്രമേയം മാത്രമല്ല, നവ ഇന്ത്യയുടെ പുതിയ ലക്ഷ്യമാണെന്നും ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു.

“അമൃത്കലിന്‍റെ തുടക്കത്തിൽ ഈ ഡെഫ്-എക്സ്പോ സംഘടിപ്പിക്കുന്നത് രാജ്യത്തെ സംരക്ഷിക്കാനും അടുത്ത 25 വർഷത്തിനുള്ളിൽ ലോകത്തിന്‍റെ പ്രതിരോധ ഉൽപാദന കേന്ദ്രമായി മാറാനുമുള്ള ഞങ്ങളുടെ ശക്തമായ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നു”. അദ്ദേഹം കൂട്ടിച്ചേർത്തു.

K editor

Read Previous

വിഴിഞ്ഞം തുറമുഖ നിർമ്മാണം; ഇടക്കാല ഉത്തരവ് ഏത് സാഹചര്യത്തിലും നടപ്പാക്കണമെന്ന് ഹൈക്കോടതി

Read Next

ആന്റി റാബിസ് വാക്സിന്റെ ഗുണനിലവാരം പരിശോധിക്കും; വിദഗ്ദ്ധ സമിതിയെ നിയമിച്ച് സർക്കാർ