ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീക്കണമെന്ന ഇടക്കാല ഉത്തരവ് ഏത് സാഹചര്യത്തിലും നടപ്പാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾ അടുത്ത ചൊവ്വാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. റോഡ് ഉപരോധത്തിൽ കോടതിയെ കുറ്റപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും സമര പന്തൽ പൊളിച്ചുമാറ്റിയിട്ടില്ലെന്നും പൊലീസിന് കഴിയില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കണമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വാദം. അതേസമയം, നിർബന്ധിത ഒഴിപ്പിക്കൽ മരണത്തിലേക്ക് വരെ നയിച്ചേക്കാം. സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
അതേസമയം തീരദേശവാസികൾ വിഴിഞ്ഞം തുറമുഖത്തിനെതിരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് ലത്തീൻ അതിരൂപത പറഞ്ഞു. തീരദേശ ജനതയെ വികസന വിരോധികളായി മുദ്രകുത്താനുള്ള ശ്രമം ശരിയല്ല. ആറ് കാര്യങ്ങളിൽ തീരുമാനമായെന്ന് പറയുന്നത് തെറ്റിദ്ധാരണാജനകമാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും ലത്തീൻ അതിരൂപത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.