ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: നിയുക്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ശശി തരൂർ. അഭിനന്ദനം അറിയിക്കാനാണ് ശശി തരൂർ നേരിട്ട് ഡൽഹിയിലെ ഖാർഗെയുടെ വസതിയിലെത്തിയത്. കോൺഗ്രസ് പാർട്ടിയുടെ പുനരുജ്ജീവനം ആരംഭിച്ച ദിവസമാണിതെന്ന് തരൂർ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഖാർഗെയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഒറ്റക്കെട്ടായി ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകും. തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ തരൂർ കോൺഗ്രസ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ് ഇവിടെ ആരംഭിക്കട്ടെയെന്നും ആശംസിച്ചു.
9,385 വോട്ടുകളിൽ 7897 വോട്ടുകൾ നേടിയാണ് ഖാർഗെ വിജയിച്ചത്. തരൂരിന് 1072 വോട്ടുകൾ ലഭിച്ചപ്പോൾ 416 വോട്ടുകൾ അസാധുവായി. മികച്ച പ്രകടനം കാഴ്ചവച്ച ശശി തരൂരിന് 12 ശതമാനം വോട്ടാണ് ലഭിച്ചത്.