കെഎസ്ആര്‍ടിസി ബസില്‍ സ്വര്‍ണക്കട്ടികളും സ്വര്‍ണബിസ്‌കറ്റും പിടികൂടി

കണ്ണൂര്‍: തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്ന് 18 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണം കണ്ടെടുത്തു. 395 ഗ്രാം സ്വർണം അടങ്ങിയ പൊതിയാണ് ബസിൽ നിന്ന് കണ്ടെത്തിയത്. പാക്കറ്റിൽ ഒരു സ്വർണ്ണ ബിസ്കറ്റും അഞ്ച് സ്വർണ്ണ ബാറുകളും ഉണ്ടായിരുന്നു. കണ്ണൂരിലെ ട്രാൻസ്പോർട്ട് അധികൃതർ സ്വർണ്ണം ടൗൺ പൊലീസിന് കൈമാറി.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബസ് തൃശൂരിൽ നിന്ന് പുറപ്പെട്ടത്. കോട്ടയ്ക്കലിൽ നിന്ന് പുറപ്പെട്ടപ്പോൾ ഒരു യാത്രക്കാരൻ ആളില്ലാ പാക്കറ്റ് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ആരോ മറന്നു പോയെതാണെന്ന് കരുതി പൊതി തുറന്ന് നോക്കിയപ്പോൾ അത് സ്വർണ്ണമായിരുന്നു. വിവരം കെ.എസ്.ആർ.ടി.സി അധികൃതരെ അറിയിച്ചു. രാത്രി ബസ് കണ്ണൂരിൽ എത്തിയതോടെ ടൗൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച പാക്കറ്റ് കണ്ണൂർ ഡിപ്പോയിൽ സൂക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ ഭീമ ജ്വല്ലറിയിൽ എത്തിച്ച് സ്വർണമാണെന്ന് സ്ഥിരീകരിച്ചു. തൂക്കിനോക്കി തിട്ടപ്പെടുത്തുകയും ചെയ്തു. പിന്നീട് ടൗൺ പൊലീസിന് കൈമാറി. സ്വർണത്തിന്‍റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ഒരു സംഘം പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ സ്വർണം കോടതിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

K editor

Read Previous

പൂർണ അധികാരം അധ്യക്ഷന്; തന്റെ റോൾ പുതിയ അധ്യക്ഷന് തീരുമാനിക്കാമെന്ന് രാഹുൽ ഗാന്ധി

Read Next

പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും; ഖാർഗെയെ സന്ദർശിച്ച് അഭിനന്ദനമറിയിച്ച് തരൂർ