ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി കഴിഞ്ഞ 18 ദിവസമായി തുടരുന്ന സമരം ഒത്തുതീർപ്പിലെത്തി. തന്റെ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് ദയാബായി പറഞ്ഞു.
നിലവിൽ സർക്കാർ നൽകിയ ഉറപ്പുകൾ നിറവേറ്റപ്പെടുമെന്ന് വിശ്വസിക്കുന്നു. എയിംസ് ഉൾപ്പെടെയുള്ള വിഷയങ്ങളിലും തീരുമാനമെടുക്കണമെന്നും ദയാബായി പറഞ്ഞു. രേഖാമൂലം ഉറപ്പുകൾ ലഭിക്കുന്നതിനനുസരിച്ച് സമരം പിൻവലിക്കാനാണ് നീക്കം.