ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന്റെ അനുനയ നീക്കം. സമരസമിതി നേതാക്കളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിച്ചു. നേരത്തെ രേഖാമൂലം നൽകിയ ഉറപ്പുകളിൽ വ്യക്തതയില്ലെന്ന് സമരസമിതി ആരോപിച്ചിരുന്നു. ഇതിൽ മാറ്റം വരുത്തി സമരം ഒത്തുതീർപ്പാക്കാനാണ് സർക്കാർ നീക്കം.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസം ആവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തിൽ 18 ദിവസമായി നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാനാണ് സർക്കാർ നീക്കം. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദയാബായി ആശുപത്രിയിലും സമരം തുടരുകയാണ്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ദയാബായി ഉന്നയിച്ച ആവശ്യങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്ന ആവശ്യം പൊതുജനങ്ങളിൽ നിന്ന് ഉയർന്നിരുന്നു. തീരുമാനങ്ങൾ വൈകിപ്പിക്കരുത്. സർക്കാർ മാനുഷിക പരിഗണന നൽകണമെന്ന ആവശ്യവും ഉയർന്നിരുന്നു. പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, ശാന്തിഗിരി ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ ആശുപത്രിയിൽ സമരം തുടരുന്ന ദയാബായിയെ സന്ദർശിച്ചു.