ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തന്റെ വിദേശയാത്ര പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്നും വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്ത പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് ഹിന്ദുജ ഗ്രൂപ്പുമായി ചർച്ച ചെയ്യാൻ ലണ്ടനിലേക്ക് പോകുന്നതെന്നും, 2019 ലെ ജപ്പാൻ സന്ദർശനത്തിന് ശേഷം പ്രഖ്യാപിച്ച ഒന്നും സംഭവിച്ചില്ലെന്നും സതീശൻ ആരോപിച്ചു. കാലാകാലങ്ങളായി പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നില്ലെന്നും സതീശന് കുറ്റപ്പെടുത്തി.
പാലക്കാട്ടും കുട്ടനാട്ടിലും കൊയ്തെടുത്ത നെല്ല് പാടത്ത് കിടക്കുകയാണ്, കർഷകരെ കണ്ണീരിലാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനം ഭരിക്കുന്നത്. കർഷകർക്ക് വേണ്ടി ചെറുവിരൽ അനക്കുന്നില്ല. പ്രതിപക്ഷത്തിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.