ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്‍: മുൻ എംഎൽഎ കെ എം ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകി. നേരത്തെ ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പണം പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി നടത്തിയ റെയ്ഡിൽ കണ്ണൂരിലെ വീട്ടിൽ നിന്ന് 47 ലക്ഷത്തിലധികമാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത പണത്തിന് കെ.എം ഷാജി നികുതി അടച്ചിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് ഐടി വകുപ്പിന് റിപ്പോർട്ട് നൽകിയത്.
ഷാജിയുടെ വരുമാനം ആദായനികുതി വകുപ്പ് പരിശോധിക്കണമെന്നാണ് വിജിലൻസിന്‍റെ ആവശ്യം. കെ.എം. ഷാജി മുൻകാലങ്ങളിൽ അടച്ച നികുതിയുടെ കണക്കുകൾ നിലവിലെ കണക്കുകളുമായി താരതമ്യം ചെയ്താണ് വിജിലൻസ് അവിശ്വാസം രേഖപ്പെടുത്തിയത്. വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. അഴീക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസാണ് വിജിലൻസ് അന്വേഷിക്കുന്നത്.
അഴീക്കോട് സ്കൂളിൽ പ്ലസ് ടു കോഴ്സുകൾക്ക് അനുമതി നൽകാൻ 2016ൽ അഴീക്കോട് എം.എൽ.എയായിരിക്കെ കെ.എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് മുൻ മുസ്ലിം ലീഗ് നേതാവിന്‍റെ ആരോപണം. സ്കൂളിലെ ഒരു അധ്യാപകനിൽ നിന്ന് കൈക്കൂലി വാങ്ങിയതായും ഈ അധ്യാപകന് പിന്നീട് അതേ സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചതായും ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.