ആരോഗ്യമുള്ള സംസ്ഥാനമാക്കണം; മെഡിക്കല്‍ കോളേജുകളില്‍ ധന്വന്തരി പൂജ നടത്താന്‍ മധ്യപ്രദേശ്

ഭോപ്പാല്‍: എംബിബിഎസ് പാഠപുസ്തകങ്ങൾ ഹിന്ദിയിലാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ധന്വന്തരി പൂജ നടത്താൻ മധ്യപ്രദേശ് സർക്കാർ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സർക്കാരിൻ്റെ പൂജ നടത്താനുള്ള നീക്കം.

ഗണേശോത്സവത്തിന് സമാനമായി എല്ലാ വർഷവും ദീപാവലി ആഘോഷങ്ങളുടെ ആദ്യ ദിവസം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ധന്വന്തരി പൂജ നടത്തുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.

മെഡിക്കൽ കോളേജുകളിൽ പൂജ സംഘടിപ്പിക്കുന്നതിന്‍റെ ലക്ഷ്യം മധ്യപ്രദേശിനെ ആരോഗ്യകരമായ സംസ്ഥാനമാക്കി മാറ്റുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Read Previous

കേരളാ ബ്ലാസ്റ്റേഴ്സിന് കൊച്ചി കോർപ്പറേഷന്റെ നോട്ടിസ്; വിനോദ നികുതി അടച്ചില്ല

Read Next

ആദായ നികുതി വകുപ്പ് കെ.എം ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് വിജിലന്‍സ്