കേരളാ ബ്ലാസ്റ്റേഴ്സിന് കൊച്ചി കോർപ്പറേഷന്റെ നോട്ടിസ്; വിനോദ നികുതി അടച്ചില്ല

കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് വിനോദ നികുതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചി കോർപ്പറേഷൻ നോട്ടീസ് നൽകി.

വിനോദ നികുതി അടയ്ക്കാൻ ക്ലബ് അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഡിയത്തിന്‍റെ ഉടമസ്ഥരായ ജിസിഡിഎയ്ക്കും കോർപ്പറേഷൻ കത്തയച്ചിട്ടുണ്ട്. ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, ടിക്കറ്റുകൾക്ക് വിനോദ നികുതി നൽകണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ ബ്ലാസ്റ്റേഴ്സിന് ആദ്യം നോട്ടീസ് നൽകിയിരുന്നു. മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്.

Read Previous

കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി മല്ലികാർജുൻ ഖർഗെയെത്തും: രമേശ് ചെന്നിത്തല

Read Next

ആരോഗ്യമുള്ള സംസ്ഥാനമാക്കണം; മെഡിക്കല്‍ കോളേജുകളില്‍ ധന്വന്തരി പൂജ നടത്താന്‍ മധ്യപ്രദേശ്