സർക്കാരിനെതിരെ തീവ്ര സമരങ്ങൾ വേണമെന്ന് യുഡിഎഫ് യോഗം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം ഇത്തരത്തിൽ നീങ്ങിയാൽ പോരെന്ന് യുഡിഎഫ് യോഗത്തിൽ ഘടക കക്ഷികൾ. സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ, പിപിഇ കിറ്റ് തട്ടിപ്പ്, വിദേശയാത്ര, ധൂർത്ത് എന്നീ വിഷയങ്ങൾ ഉയർത്തി പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യാനാണ് തീരുമാനം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യവും യോഗം വിലയിരുത്തി.

കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സമരം ചെയ്യുന്ന സാമൂഹ്യ പ്രവർത്തക ദയാബായിയെ യു.ഡി.എഫ് സംഘം ആശുപത്രിയിൽ സന്ദർശിക്കുകയും സമരത്തിന് പൂർണ പിന്തുണ നൽകുകയും ചെയ്തു.

K editor

Read Previous

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉടൻ പിൻവലിക്കില്ല

Read Next

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറില്‍