എനിക്ക് കൊടും ക്രൂരനായ വില്ലനാകണം: ആ​ഗ്രഹം പറഞ്ഞ് നിവിൻ പോളി

വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് നിവിൻ പോളി. ഇപ്പോഴിതാ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ക്രൂരനായ വില്ലനാകാനാണ് താരം ആഗ്രഹിക്കുന്നത്. സാമൂഹിക പ്രതിബദ്ധതകളോ നന്മമരം പ്രതിച്ഛായയോ ഇല്ലാത്ത ഒരു ഡാർക്ക് വില്ലൻ ആയിരിക്കണം അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

“ഒരു വില്ലൻ വേഷം ചെയ്യാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്, വളരെ ക്രൂരനായ വില്ലൻ. സാമൂഹിക പ്രതിബദ്ധതകളോ നന്മമരം പ്രതിച്ഛായയോ ഇല്ലാത്ത ഒരു ഡാർക്ക് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കണം. അത്തരം കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടില്ല. കുറേ നാളായുള്ള സ്വപ്നമാണിത്,” നിവിൻ പോളി പറഞ്ഞു. 

ഈ ആഗ്രഹത്തെ കുറിച്ച് പറയുമ്പോൾ പലരും റെഫറൻസുകളുമായി വരാറുണ്ട്. എന്നാൽ അതൊന്നുമല്ലാത്ത ഒരു മാരക വില്ലൻ കഥാപാത്രമാണ് വേണ്ടത്. ആ വില്ലനിൽ ഒരു നായകൻ വേണമെന്നില്ലെന്നും നായകനായി മറ്റ് സിനിമകൾ ചെയ്യാൻ കഴിയുമെന്നും താരം കൂട്ടിച്ചേർത്തു.

Read Previous

2019 ൽ 3648 കോടി; ഇന്ന് ബിസിസിഐ അക്കൗണ്ടിലുള്ളത് 9629 കോടി

Read Next

‘മോൺസ്റ്ററി’ന്‍റെ 13 മിനിറ്റ് ഒഴിവാക്കി ബഹ്റൈൻ; വിലക്ക് നീക്കി