കെ.എസ്.ആർ.ടിസി.യുടെ ഉല്ലാസ യാത്രയ്ക്ക് വൻ ഡിമാൻഡ്; തലസ്ഥാനത്തുനിന്ന് പുതിയ യാത്രകൾ

തിരുവനന്തപുരം: ഉല്ലാസ യാത്രകൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ ഒക്ടോബർ-നവംബർ മാസങ്ങളിൽ കൂടുതൽ ഉല്ലാസ യാത്രകൾ നടത്താൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം സിറ്റി യൂണിറ്റ്. കുറഞ്ഞ ചെലവും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ഉല്ലാസ യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഒക്ടോബർ 30ന് ഏകദിന മൂന്നാർ ഉല്ലാസ യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന കള്ളിപ്പാറ, ചതുരംഗപ്പാറ എന്നിവിടങ്ങൾ സന്ദർശിക്കാൻ സഞ്ചാരികൾക്ക് അവസരം ലഭിക്കും. 29ന് രാത്രി പുറപ്പെട്ട് 31ന് അതിരാവിലെ മടങ്ങിയെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

നവംബർ ആറിന് കൊച്ചിയിൽ ബോട്ട് യാത്രയും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി സന്ദർശനവും ഉൾപ്പെടുന്ന കൊച്ചി ദ്വീപ് സന്ദർശന ഉല്ലാസ യാത്രയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ചെറിയ കടമക്കുടി ഉൾപ്പെടെയുള്ള ദ്വീപുകളിലൂടെയുള്ള കനാൽ യാത്ര രുചികരമായ ഷാപ്പ് വിഭവങ്ങൾ, കടൽ, കായൽ വിഭവങ്ങൾ എന്നിവയുൾപ്പെടെ ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമുണ്ട്. യാത്രക്കാർക്ക് രാത്രി അത്താഴവും ബോട്ടിൽ ഡിജെ പാർട്ടിയും ഒരുക്കും.

K editor

Read Previous

പൊലീസ് കോൺസ്റ്റബിൾ കായിക ക്ഷമതാ പരീക്ഷ മാറ്റി വെച്ചു

Read Next

ഇൻസ്റ്റഗ്രാമിലെ തീതുപ്പും കാർ പിടികൂടി മോട്ടോർ വാഹന വകുപ്പ്