ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.

ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാനും മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും തുടർന്ന് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഹാരാഷ്ട്ര തീരത്തിനടുത്ത് അറബിക്കടലിലും ചക്രവാതചുഴിയുണ്ട്. ഇതിന്‍റെ ഫലമായി ഒക്ടോബർ 18 മുതൽ 22 വരെ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 18ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read Previous

ഗുജറാത്തിൽ ഭരണത്തിൽ വന്നാൽ 8 നഗരങ്ങളിൽ ഓരോ 4 കിലോമീറ്ററിലും സ്കൂളുകൾ നിർമിക്കുമെന്ന് എഎപി

Read Next

പൊലീസ് കോൺസ്റ്റബിൾ കായിക ക്ഷമതാ പരീക്ഷ മാറ്റി വെച്ചു