ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഭീകരതയ്ക്കെതിരെ എല്ലാവരും ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്റർപോൾ പൊതുസഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് ഭീകരവാദം പടരുന്നു. അഴിമതി ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയിലൂടെ സമ്പാദിക്കുന്ന പണമാണ് പ്രധാനമായും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. ലഹരിക്കടത്തും വ്യാപാരവും ഭാവിതലമുറയെപ്പോലും ബാധിക്കുന്നു. കുറ്റകൃത്യങ്ങൾ, ഭീകരവാദം, അഴിമതി എന്നിവയ്ക്കെതിരെ നമുക്ക് ഒരുമിച്ച് കൈകോർക്കാമെന്നും അദ്ദേഹം പറഞ്ഞു.