‘ആനന്ദം പരമാനന്ദം’ ടീസർ 20 ന് റിലീസ് ചെയ്യും

ഇന്ദ്രൻസും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദം പരമാനന്ദം’. അനഘ നാരായണൻ നായികയായെത്തുന്ന ഫാമിലി ഹ്യൂമർ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും, പരിസരങ്ങളിലുമായിട്ടാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായത്. ചിത്രത്തിന്റെ ടീസർ ഒക്ടോബർ 20ന് റിലീസ് ചെയ്യും.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന പോസ്റ്റ്മാൻ ദിവാകരക്കുറുപ്പിനെയും ഗൾഫിൽ നിന്ന് വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി നാട്ടിലെത്തുന്ന പി പി ഗിരീഷ് എന്ന ചെറുപ്പക്കാരനെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

Read Previous

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്; നവംബർ 20 വരെ അപേക്ഷിക്കാം

Read Next

ഡിസിസി പ്രസിഡണ്ടിന് വോട്ടില്ല