ജീത്തു ജോസഫ്-ആസിഫ് അലി ചിത്രം ‘കൂമൻ’ ഒരുങ്ങുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൂമൻ’ നിർമ്മാണം പൂർത്തിയായി വരുന്നു. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. കെ ആർ കൃഷ്‍കുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

കേരള-തമിഴ്നാട് അതിർത്തിയിലെ ഒരു മലയോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഇവിടത്തെ പോലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായ ഒരു പോലീസ് ഓഫീസർ സ്ഥലം മാറി വരുന്നത് പലരുടെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു. സാധാരണമെന്ന് വിധിക്കപ്പെട്ട പല കാര്യങ്ങളും അത്ര സാധാരണമല്ലെന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗമാക്കുന്നു. ‘ഗിരിശങ്കർ’ എന്ന പൊലീസ് കോൺസ്റ്റബിളിന്‍റെ വേഷമാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്.

ആൽവിൻ ആന്‍റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനന്യ ഫിലിംസിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. നിരവധി അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽമുടക്കിൽ ആണ് ചിത്രം ഒരുക്കുന്നത്. കൊല്ലങ്കോട്, ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

K editor

Read Previous

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; നാസിക്കില്‍ സ്വാധീനം ഉറപ്പിച്ച് സി.പി.ഐ.എം

Read Next

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്; നവംബർ 20 വരെ അപേക്ഷിക്കാം