ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് യു.ഡി.എഫ് പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് അദാനിയെ പേടിയുണ്ടോയെന്നും സതീശൻ ചോദിച്ചു. സർക്കാർ സംസാരിക്കില്ല എന്നതാണ് പ്രശ്നം. വിഷയം ഗൗരവമായി ചർച്ച ചെയ്യണം. തുറമുഖത്തിന്റെ നിർമ്മാണം കാരണം തീരശോഷണം സംഭവിക്കുന്നു. അത് പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവശ്യമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
സർക്കാർ ഇടപെടൽ വൈകിയതോടെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി സമരം മുറുകുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പലയിടത്തും ഉപരോധം സംഘടിപ്പിച്ചിരുന്നു.