51-കാരിയുടെ തിരോധാനത്തിലും ഷാഫിക്ക് പങ്കെന്ന് സംശയം

കൊച്ചി: സ്ത്രീയെ കാണാനില്ലെന്ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത പരാതിയിൽ മുഹമ്മദ് ഷാഫിക്ക് പങ്കുണ്ടെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍റെ (51) തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം. ബിന്ദു കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഷാഫി ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. ബിന്ദു കേസിൽ ഷാഫിക്ക് നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

അതേസമയം, ഷാഫിയുടെ നേതൃത്വത്തിൽ ഇലന്തൂരിൽ മറ്റ് കൊലപാതകങ്ങളൊന്നും നടന്നിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. സമാനമായ മറ്റേതെങ്കിലും സംഭവങ്ങളിൽ ഷാഫിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മുഹമ്മദ് ഷാഫിയുടെ ഡിഎൻഎ ഫലങ്ങൾ മുൻകാല കുറ്റകൃത്യങ്ങളിലേക്ക് വിരൽ ചൂണ്ടുമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്.

16 മുതൽ 52 വയസ് വരെയുള്ള കാലഘട്ടത്തിലെ ഇയാളുടെ പ്രവർത്തന മേഖലകളെക്കുറിച്ചും പൊലീസ് അന്വേഷിക്കും. ഈ കാലയളവിൽ, ഇയാൾ താമസിച്ചിരുന്ന സ്ഥലങ്ങളെക്കുറിച്ചും പ്രദേശത്തെ തെളിയാത്ത കുറ്റകൃത്യങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കും.

Read Previous

കുറ്റമേറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു, യുവാവിന് ക്രൂരമര്‍ദനം; പൊലീസിനെതിരേ പരാതി

Read Next

എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കുറ്റവും ചുമത്തും