സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും ബ​ന്ധി​പ്പി​ച്ച്​ കോ​ൺ​സു​​ലേ​റ്റി​ന്‍റെ ‘എ​ല​വേ​റ്റ്​’

യു.എ.ഇ: നൂതന ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദി ഒരുക്കി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. നിക്ഷേപകരിലേക്കും ബിസിനസുകാരിലേക്കും സ്റ്റാർട്ടപ്പുകൾ എത്തിക്കുന്നതിനായി സംഘടിപ്പിച്ച ‘എലവേറ്റ്’ പിച്ചിംഗ് സീരീസിന്‍റെ നാലാം സെഷനിൽ 10 പുതിയ ആശയങ്ങൾ അവതരിപ്പിച്ചു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഹെൽത്ത് ടെക്, പ്രോപ്ടെക്, ഫിൻടെക് എന്നീ മേഖലകളിൽ വിവിധ സംരംഭങ്ങൾ അവതരിപ്പിച്ചു.

യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധം വളരെയധികം ശക്തിപ്പെട്ടുവെന്നും ഐ.ടി, ഇലക്ട്രോണിക്സ് മേഖലയിലെ ഇന്ത്യൻ കമ്പനികളുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണ് യു.​എ.​ഇ​യെ​ന്നും കോൺസുൽ ജനറൽ ഡോ.അമൻ പുരി പറഞ്ഞു. ജൈ​ടെ​ക്സി​ൽ ഇന്ത്യൻ സംരംഭങ്ങളുടെ പ്രദർശനത്തിന് വലിയ പ്രതികരണം ലഭിച്ചെന്നും ആഗോള വിപണിയിലേക്കുള്ള വാതിൽ തുറക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

ഇന്ത്യയില്‍ ദരിദ്രര്‍ കുറയുന്നു; അഭിനന്ദനവുമായി യുഎന്‍

Read Next

രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ വ്യാപക എന്‍ഐഎ റെയ്ഡ്