ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പത്തനംതിട്ട: ശബരിമല മേൽശാന്തിയായി കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. പന്തളം രാജകുടുബാംഗമായ കൃത്തികേശ് വർമയാണ് ഏഴാമത്തെ നറുക്കിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. 10 പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്.
കോട്ടയം വൈക്കം സ്വദേശിയായ ഹരിഹരൻ നമ്പൂതിരിയാണ് പുതിയ മാളികപ്പുറം മേൽശാന്തി. പന്തളം കൊട്ടാരത്തിൽ നിന്നുള്ള പൗർണമി ജി വർമയാണ് മാളികപ്പുറം മേൽശാന്തിയുടെ നറുക്ക് എടുത്തത്. എട്ടു പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.