ജമ്മു കശ്മീരിൽ ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹർമേനിലാണ് ആക്രമണം നടന്നത്. യുപി സ്വദേശികളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗനിയെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ശനിയാഴ്ച ഷോപ്പിയാനിൽ ഒരു കശ്മീരി പണ്ഡിറ്റിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹർമേനിൽ ആക്രമണം നടന്നത്.

Read Previous

മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഇന്ന് പരി​ഗണിക്കും

Read Next

ഗവർണർക്ക് എതിരെ സിപിഎം അംഗങ്ങൾ കോടതിയിലേക്ക്