അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ നിയമം പണിപ്പുരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന് അഭിപ്രായവ്യത്യാസങ്ങളില്ല. അധികം കാലതാമസം കൂടാതെ ഇത്തരമൊരു നിയമനിർമ്മാണത്തിലേക്ക് കടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇലന്തൂരിലെ ദുർമന്ത്രവാദ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“ഒരു മതവിശ്വാസിയായ വ്യക്തിയെ ഒരു തരത്തിലും അന്ധവിശ്വാസിയായി ആരും കണക്കാക്കുന്നില്ല. പക്ഷേ ഇതിന്‍റെ തുടർച്ചയായുള്ള, നമ്മുടെ രാജ്യത്തിനും സമൂഹത്തിനും അനുയോജ്യമല്ലാത്ത അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയുമാണ് എതിർക്കുന്നത്,” അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസത്തിനും അധാർമ്മികതയ്ക്കുമെതിരെ നീക്കങ്ങൾ നടക്കുമ്പോൾ അത് മതവിശ്വാസങ്ങൾക്കെതിരായ നീക്കമായി മാറുമെന്ന ആശങ്ക ചിലർ ഉയർത്തുമെന്നതിനാലാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കയർ വർക്കേഴ്സ് സെന്‍ററിന്‍റെ പതിനാലാമത് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

K editor

Read Previous

സാമന്തയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്ന യശോധ നവംബര്‍ 11ന് തിയ്യേറ്ററുകളില്‍

Read Next

സിപിഐയില്‍ പ്രായപരിധി 75 വയസ്സ്; ഭേദഗതികളോടെ അംഗീകാരം ലഭിച്ചു