ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർ എത്ര കിട്ടിയാലും മതിയാകാത്ത ആർത്തിപ്പണ്ടാരങ്ങളാണെന്ന എംഎൽഏയുടെ പ്രസ്താവനയ്ക്കെതിരെ വൻ പ്രതിഷേധം. ഉദുമ എംഎൽഏ സി.എച്ച്. കുഞ്ഞമ്പുവാണ് ചാനൽ ചർച്ചയ്ക്കിടെ വിവാദ പരാമർശം നടത്തിയത്.
എംഎൽഏയുടെ പ്രസ്താവനയ്ക്കെതിരെ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാവ് മുനീസ അമ്പലത്തറ പരസ്യമായി രംഗത്തെത്തി. എംഎൽഏയിൽ നിന്നും ഇത്തരത്തിലൊരു പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുനീസ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ ഒന്നും നൽകിയിട്ടില്ലെന്ന് തങ്ങൾ പറയുന്നില്ല. കോവിഡ് അടച്ചിടൽ കാലത്ത് കാക്കയ്ക്കും പൂച്ചയ്ക്കും വരെ ഭക്ഷണം നൽകണമെന്നുപദേശിച്ച മുഖ്യമന്ത്രി എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ മൗനമവലംബിച്ചുവെന്ന് മുനീസ കുറ്റപ്പെടുത്തി.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ലഭിച്ച ആനുകൂല്യങ്ങൾ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്ന് മുനീസ പറഞ്ഞു. പൂർണ്ണമായും കിടപ്പിലായ എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർക്ക് കൊടുത്തതൊന്നും അധികമാവില്ലെന്നും, അവർ അഭിപ്രായപ്പെട്ടു.
കോവിഡ് കാലത്ത് ജനപ്രതിനിധികൾ ആരും തന്നെ എൻഡോസൾഫാൻ ഇരകളുടെ ക്ഷേമം അന്വേഷിച്ചെത്തിയിട്ടില്ലെന്നും, മുനീസ കുറ്റപ്പെടുത്തി. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി ഇനിയാരും സമരം ചെയ്യേണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.