ഡല്‍ഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന പരിശോധന

ന്യൂഡൽഹി: ഡൽഹിയിലെ തുടർച്ചയായ വായു മലിനീകരണം തടയുന്നതിനുള്ള നടപടികളുമായി അധികൃതർ. ഡൽഹിയിലും തലസ്ഥാനം (നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍) ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പരിശോധന നടത്തും. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്‍റ് (സിഎക്യുഎം) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ വ്യവസായങ്ങളും മറ്റ് കച്ചവടസ്ഥാപനങ്ങളും പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 40 ഇന്‍സ്‌പെക്ഷന്‍, ഫ്ലൈയിംഗ് സ്ക്വാഡുകളെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

വായു മലിനീകരണത്തിന്‍റെ ഏറ്റവും ഉയർന്ന തോത് രേഖപ്പെടുത്തുന്ന ഹോട്ട്സ്പോട്ടുകളിലും പരിശോധന നടത്തും. വെള്ളിയാഴ്ച 8,580 പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 491 നിയമലംഘനങ്ങൾ കണ്ടെത്തി. ഡൽഹി (110), ഹരിയാന (118), ഉത്തർപ്രദേശ് (211), രാജസ്ഥാൻ (52) എന്നിങ്ങനെയാണ് കണ്ടെത്തിയ നിയമലംഘനങ്ങള്‍.

നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അവ റിപ്പോർട്ട് ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP) എന്നാണ് ടെസ്റ്റിനെ വിളിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടും ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയോടും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

K editor

Read Previous

വിഴിഞ്ഞം സമരം; വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ല, വിമാനങ്ങൾ വൈകി

Read Next

ഗാന്ധി കുടുംബം അപ്രസക്തമാകില്ല; റിമോട്ട് കൺട്രോൾ ഭരണം വെറും തോന്നൽ മാത്രമെന്ന് ചിദംബരം