ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ബാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ശരിയായ ആഭ്യന്തര നയങ്ങളുടെ ഫലമാണിത്. പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ പിടിച്ചുനിൽക്കുന്നു. വളർച്ച വർദ്ധിപ്പിക്കുന്നതിനായി ഘടനാപരമായ പരിഷ്കാരങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും. 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യം 7 ശതമാനം വളർച്ച കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച നടന്ന ഇന്റർനാഷണൽ മോണിറ്ററി ഫിനാൻസ് കമ്മിറ്റിയുടെ (ഐ.എം.എഫ്.സി) പ്ലീനറി സെഷനിലാണ് നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് കൂടിക്കാഴ്ച നടന്നത്. “ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ പതിവുപോലെ പുരോഗതി തുടരും. 2022-23 സാമ്പത്തിക വർഷത്തിൽ 7 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെച്ചപ്പെട്ട ആഭ്യന്തര നയം കാരണം മാത്രമാണ് നമുക്ക് മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോകാൻ കഴിയുന്നത്. വളർച്ച വർദ്ധിപ്പിക്കുന്നതിന് ഘടനാപരമായ പരിഷ്കാരങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും,” മന്ത്രി പറഞ്ഞു.
പണപ്പെരുപ്പം പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ട് സാമ്പത്തിക വളർച്ച മുന്നോട്ട് കൊണ്ടുപോകാൻ സാധ്യമായ എല്ലാ നടപടികളും ഇന്ത്യൻ സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ ഐ.എം.എഫ്.സി അംഗങ്ങളോട് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 800 ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് സർക്കാർ കഴിഞ്ഞ 25 മാസവും സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകിയെന്നും മന്ത്രി പറഞ്ഞു.