ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
‘ചിയാൻ 61’ ന്‍റെ ചിത്രീകരണം ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ ആരംഭിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
രശ്മിക മന്ദാനയെയാണ് ആദ്യം നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ രശ്മികയുടെ ഡേറ്റ് ക്ലാഷ് കാരണം മാളവികയെ ഈ കഥാപാത്രത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
ചിത്രം വലിയ തോതിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ത്രിഡിയിൽ ചിത്രീകരിക്കാൻ പദ്ധതിയുണ്ടെന്നും നിർമ്മാതാവ് ജ്ഞാനവേൽ രാജ നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിയാൻ 61 ഹിന്ദിയിലും ചിത്രീകരിക്കും. മദ്രാസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നതിനിടെയാണ് പാ രഞ്ജിത്ത് വിക്രമിനോട് കഥ പറഞ്ഞത്. കബാലി, കാല എന്നീ രണ്ട് ചിത്രങ്ങൾ തുടർച്ചയായി വന്നതിനാൽ വിക്രമിനൊപ്പമുള്ള ചിത്രം വൈകി.