മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 11 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ കണ്ണൂരും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
കേരള തീരത്തിനടുത്തുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്കൻ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. വ്യാഴാഴ്ചയോടെ ഇത് ബംഗാൾ ഉൾക്കടലിൽ എത്തി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. അതിനാൽ വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ഈ ദിവസങ്ങളിൽ തുലാവർഷത്തിന് മുമ്പുള്ള മഴയും ലഭ്യമാകും. 

K editor

Read Previous

സല്‍മാന്‍ ഖാന്‍ ലഹരിമരുന്ന് ഉപയോഗിക്കുമെന്ന് ബാബ രാംദേവ്

Read Next

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് തുടരാമെന്ന് സുപ്രീംകോടതി