ഇന്ത്യയിൽ 2,060 പുതിയ കോവിഡ് കേസുകൾ

ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ കവറേജ് 219.33 കോടി കടന്നു. ഇതുവരെ 4.11 കോടിയിലധികം കൗമാരക്കാർക്ക് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,841 രോഗികൾ രോഗമുക്തി നേടിയപ്പോൾ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,40,75,149 ആയി. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,060 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 26,834 സജീവ കേസുകളാണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 0.06 ശതമാനമാണ് ആക്ടീവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,863 കോവിഡ് പരിശോധനകളാണ് നടത്തിയത്.

ഇന്ത്യ ഇതുവരെ 89.86 കോടി സഞ്ചിത പരിശോധനകൾ നടത്തി. നിലവിൽ രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.02 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.86 ശതമാനവുമാണ്.

Read Previous

ഫേസ്ബുക്ക് ലൈവിട്ട് 230 കി.മി വേഗതയില്‍ മരണപ്പാച്ചില്‍; ബിഎംഡബ്ല്യു ട്രക്കിലിടിച്ച് 4 മരണം

Read Next

മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പെടെ പരിഗണിക്കും; മുന്നറിയിപ്പുമായി ഗവർണർ