ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വിശാഖപട്ടണം: നടിയും ആന്ധ്രാപ്രദേശ് മന്ത്രിയുമായ റോജയുടെ വാഹനം നടൻ പവൻ കല്യാണിന്റെ പാർട്ടി പ്രവർത്തകർ ആക്രമിച്ചു. വിശാഖപട്ടണം വിമാനത്താവളത്തിലാണ് സംഭവം. റോജ ഉൾപ്പെടെയുള്ള വൈഎസ്ആർ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പവൻ കല്യാണിന്‍റെ രാഷ്ട്രീയ പാർട്ടിയായ ജനസേനയുടെ നൂറോളം പ്രവർത്തകരാണ് അറസ്റ്റിലായത്.
പാർട്ടി പ്രവർത്തകരുടെ അറസ്റ്റിന് പിന്നാലെ അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് നടൻ പവൻ കല്യാൺ പറഞ്ഞു. പവൻ കല്യാണിന്‍റെ നേതൃത്വത്തിലുള്ള ജനവാണി എന്ന പരിപാടിക്കിടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പരിപാടി തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിന്റെ ‘മൂന്ന് തലസ്ഥാന’ പദ്ധതിയെ പിന്തുണച്ചുള്ള റാലിയിൽ പങ്കെടുക്കാൻ വിശാഖപട്ടണത്ത് എത്തിയതായിരുന്നു വ്യവസായ വികസന കോർപ്പറേഷൻ ചെയർപേഴ്‌സണായ റോജ. ജനവാണിയിൽ പങ്കെടുക്കാൻ എത്തിയ പവൻ കല്യാണിനെ സ്വീകരിക്കാൻ അദ്ദേഹത്തിൻ്റെ പാർട്ടി പ്രവർത്തകരും എത്തിയിരുന്നു. നേരത്തെ കല്യാണിനെതിരെ വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.