ഛത്തീസ്​ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അന്തരിച്ചു

ഛത്തീസ്​ഗഡ്: കോൺഗ്രസ് എംഎൽഎയും ഛത്തീസ്ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മനോജ് സിംഗ് മാണ്ഡവി (58) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ധംതാരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മാണ്ഡവിയുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. കാൺകെർ ജില്ലയിലെ ഭാനുപ്രതാപ്പുർ മണ്ഡലത്തിൽ നിന്നുളള എം.എൽ.എയാണ് മാണ്ഡവി.

3 തവണ മനോജ് സിങ് മാണ്ഡവി എം.എൽ.എ ആയിട്ടുണ്ട്. ബസ്തർ മേഖലയിൽ നിന്നുളള ആദിവാസി നേതാവ് കൂടിയായിരുന്നു അദ്ദേഹം. 2000-2003 കാലയളവിൽ അജിത് ജോഗി സർക്കാരിൽ ആഭ്യന്തര, ജയിൽ വകുപ്പ് സഹമന്ത്രിയായിരുന്നു.

Read Previous

കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ

Read Next

റോജയുടെ വാഹനം ആക്രമിച്ച് പവൻ കല്യാണിന്റെ പാർട്ടി പ്രവർത്തകർ