ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാണക്കാരി സ്വദേശി പ്രദീപാണ് മരിച്ചത്. ഭാര്യയെ ആക്രമിച്ച് ഒളിവിലായിരുന്ന പ്രദീപിനെ ഉഴവൂർ അരീക്കരയിലെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പാണ് പ്രദീപ് ഭാര്യ മഞ്ജുവിനെ മക്കളുടെ മുന്നിൽ വെച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മഞ്ജു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഇടത് കൈമുട്ടിന് താഴെ വെട്ടേറ്റ് തൂങ്ങിയ ഭാഗം ശസ്ത്രക്രിയയിലൂടെയാണ് തുന്നിച്ചേർത്തത്. വലതുകൈയിലെ വെട്ടേറ്റ 3 വിരലുകൾ തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല.