ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നാല് കഫ് സിറപ്പുകളുടെ പ്രശ്നങ്ങൾ കണ്ടെത്താൻ ലോകാരോഗ്യ സംഘടന നൽകിയ വിവരങ്ങൾ പര്യാപ്തമല്ലെന്ന് ഇന്ത്യ.
ഇക്കാര്യം സിറപ്പുകളുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച സമിതി ഡബ്ല്യുഎച്ച്ഒയെ അറിയിച്ചു. സംഘടന ഇതുവരെ നൽകിയ ക്ലിനിക്കൽ വിവരങ്ങൾ പര്യാപ്തമല്ലെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ജി.സോമാനി ഡബ്ല്യുഎച്ച്ഒയെ അറിയിച്ചു.
കഫ് സിറപ്പുകളുടെ നിർമ്മാതാക്കളായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെതിരായ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള റുട്ടെൻഡോ കുവാന ഡിസിജിഐക്ക് ഇമെയിൽ അയച്ചിരുന്നു.