ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജിദ്ദ: ലോകകപ്പ് ഹയ്യ കാർഡ് കൈയ്യിലുള്ളവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അനുമതിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് വിസ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ഖാലിദ് അൽ ഷമ്മരി പറഞ്ഞു.
ഹയ്യ കാർഡ് ഉടമകൾക്ക് വിസ സൗജന്യമാണെങ്കിലും വിസ പ്ലാറ്റ്ഫോമിൽ നിന്ന് മെഡിക്കൽ ഇൻഷുറൻസ് ലഭിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 11ന് ആരംഭിക്കുന്ന ലോകകപ്പിന് 10 ദിവസം മുമ്പ് മുതൽ ഡിസംബർ 18 വരെ സൗദിയിലേക്കുള്ള പ്രവേശനത്തിന് വിസ സാധുതയുള്ളതായിരിക്കും. വിസ ഉടമയുടെ താമസ കാലയളവ് 2 മാസത്തേക്ക് നീണ്ടുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.