മനഃസാക്ഷി വോട്ട് മല്ലികാർജുൻ ഖാർഗെയ്ക്ക്: ശശി തരൂർ ‘ട്രെയിനി’യെന്ന് സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തന്റെ മനഃസാക്ഷി വോട്ട് മല്ലികാർജുൻ ഖാർഗെയ്ക്കാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ശശി തരൂർ എം.പി സംഘടനാപരമായി ഒരു ‘ട്രെയിനി’ മാത്രമാണെന്നും ചിട്ടയായ പ്രവർത്തനത്തിലൂടെ മുകളിലേക്ക് എത്തിയ ആളല്ലെന്നും സുധാകരൻ പറഞ്ഞു. അങ്ങനെയുള്ള ഒരാൾക്ക് സംഘടനയെ നയിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒരു ജനാധിപത്യ പാർട്ടിയിൽ, നയിക്കാനുള്ള കഴിവ് മാത്രമാണ് മാനദണ്ഡം. തരൂർ ഒരു നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു പണ്ഡിതനാണ്. എന്നാൽ സംഘടനാപരമായ കാര്യങ്ങളിൽ പ്രവർത്തിച്ച പാരമ്പര്യമൊന്നും തരൂരിനില്ല. ശശി തരൂർ ബുദ്ധിമാനും കഴിവുള്ളവനുമാണെന്നതിൽ സംശയമില്ല. എന്നാൽ രാഷ്ട്രീയത്തിൽ വേണ്ടത് അനുഭവസമ്പത്താണ്. സംഘടനാപരമായി അദ്ദേഹം ഇപ്പോഴും ഒരു ട്രെയിനിയാണ്. ഒരു ബൂത്ത് പ്രസിഡന്‍റിന്‍റെ ചുമതല പോലും അദ്ദേഹം വഹിച്ചിട്ടില്ല”, സുധാകരൻ പറഞ്ഞു.

Read Previous

ഇലന്തൂര്‍ നരബലി; അവയവങ്ങള്‍ വില്‍ക്കാന്‍ ശ്രമം നടന്നോ എന്ന് സംശയം

Read Next

ലോകകപ്പ് ഹയ്യ കാർഡ് ഉള്ളവർക്ക് സൗദിയിൽ ഉംറ നിർവഹിക്കാം