ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതാണ്: രൂപയുടെ മൂല്യം ഇടിഞ്ഞില്ലെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: മറ്റ് വികസ്വര വിപണി കറൻസികളെ അപേക്ഷിച്ച് ഇന്ത്യൻ രൂപ മികച്ച പ്രകടനം കാഴ്ചവച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ൽ എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഡോളറിന്‍റെ മൂല്യം ശക്തിപ്പെട്ടതാണ് ഇതിന് കാരണമെന്നും രൂപയുടെ മൂല്യം ഇടിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

“രൂപയുടെ മൂല്യം കുറയുന്നില്ല. ഡോളറിന്‍റെ മൂല്യം തുടർച്ചയായി ശക്തി പ്രാപിക്കുന്നതാണ് കാണുന്നത്. ഇതിന്‍റെ സാങ്കേതിക വശങ്ങളെ കുറിച്ച് സംസാരിക്കുന്നില്ല. ഡോളറിന്‍റെ മൂല്യം ഉയർന്നപ്പോൾ ഇന്ത്യൻ രൂപ ചെറുത്ത് നിന്നുവെന്നതാണ് യാഥാർത്ഥ്യം. വളർന്ന് വരുന്ന മറ്റ് പല വിപണി കറൻസികളേക്കാളും മികച്ച പ്രകടനം ഇന്ത്യൻ രൂപ കൈവരിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്,” മന്ത്രി പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെ വാഷിംഗ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Previous

ഡോക്‌ടർമാർക്ക് കുറിപ്പടിയുടെ മുകളിൽ ‘ശ്രീ ഹരി’ എന്ന് എഴുതാം: മധ്യപ്രദേശ് മുഖ്യമന്ത്രി

Read Next

ഷാഫിക്ക് ഉണ്ടായിരുന്നത് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ; വിശദാംശങ്ങൾ തേടി പൊലീസ്