സബ്സിഡികൾക്കെതിരായ ലോകബാങ്കിന്റെ നിലപാട് തിരുത്തണമെന്ന് നിർമ്മല സീതാരാമൻ

വാഷിങ്ടൺ: സബ്സിഡികളോടുള്ള ലോകബാങ്കിന്‍റെ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സബ്സിഡികളെക്കുറിച്ചുള്ള ഏകമാന കാഴ്ചപ്പാട് ലോകബാങ്ക് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകിയ സബ്സിഡി സുസ്ഥിര വികസനത്തിന് സഹായകമായെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ലോകബാങ്കിന്‍റെ വികസന സമിതി യോഗത്തിൽ സംസാരിക്കവെയാണ് നിർമ്മല സീതാരാമൻ സബ്സിഡി സംബന്ധിച്ച പ്രസ്താവന നടത്തിയത്. പൊതുഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കണമെന്നാണ് എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഡിജിറ്റൈസേഷനെ ലോകബാങ്ക് അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി എടുത്തുപറഞ്ഞു.

ലോകബാങ്ക് സബ്സിഡികളുടെ ഒരു വശം മാത്രം നോക്കിയാൽ പോര. വികലവും പാഴാക്കുന്നതുമായ സബ്സിഡികളും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കാൻ ലക്ഷ്യമിടുന്ന സബ്സിഡികളും തമ്മിൽ വ്യത്യാസമുണ്ടെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

K editor

Read Previous

കേരളത്തില്‍ 6 ട്രെയിനുകളിൽ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ പുനരാരംഭിച്ചു

Read Next

കെഎസ്ആർടിസിയുടെ നൈറ്റ് ജംഗിൾ സഫാരിക്ക് തുടക്കം; ആനവണ്ടിയുടെ രാത്രിയാത്ര വയനാട്ടിൽ