ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ ശശിക്കെതിരായ പരാതി മണ്ണാർക്കാട് ലോക്കൽ, ഏരിയ കമ്മിറ്റികളിൽ ഇന്ന് ചർച്ച ചെയ്യും. ജില്ലാ സെക്രട്ടറിക്ക് പുറമെ ജില്ലയിലെ സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ന് ചർച്ച നടക്കുന്നത്.
മണ്ണാർക്കാട് ഏരിയാ കമ്മിറ്റി രാവിലെ 10നും ലോക്കൽ കമ്മിറ്റി ഉച്ചയ്ക്ക് രണ്ടിനും ചേരും. സാമ്പത്തിക ക്രമക്കേട്, വഴിവിട്ട നിയമനങ്ങൾ എന്നിവ ഉൾപ്പെടെ പി.കെ.ശശിക്കെതിരായ മറ്റ് ആരോപണങ്ങളും യോഗത്തിൽ ചർച്ചയാകും. ശശി നടത്തിയ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികൾ രേഖകൾ സഹിതം മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ കെ മൻസൂർ ഏതാനും മാസങ്ങൾക്ക് മുമ്പ് ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
എന്നാൽ, ആദ്യം പരാതി പാർട്ടി പരിഗണിച്ചില്ല. പിന്നീട് മാധ്യമ വാർത്തകൾ വന്നതോടെ സംസ്ഥാന നേതൃത്വം വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു. മണ്ണാർക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള യൂണിവേഴ്സൽ കോളേജിനായി പാർട്ടി അറിയാതെ ഫണ്ട് സ്വരൂപിച്ച് ദുരുപയോഗം ചെയ്തുവെന്നായിരുന്നു പാർട്ടിക്ക് മുന്നിൽ വന്ന പരാതികളിലൊന്ന്.