ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറിയതിനെ തുടർന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആർഎംഎൽ ആശുപത്രി അധികൃതർ പറഞ്ഞു.
വയോജന ക്ഷേമത്തിനായുള്ള നിയമസഭാ സമിതി അംഗമായ കടന്നപ്പള്ളി ഭോപ്പാലിലേക്ക് പോകാനായി ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. കടന്നപ്പള്ളിയുടെ അനാരോഗ്യം കാരണം സമിതിയുടെ യാത്ര റദ്ദാക്കി.