അന്തർ സംസ്ഥാന കവർച്ചക്കാരനെ പയ്യന്നൂരിലെത്തിച്ച് തെളിവെടുത്തു

പയ്യന്നൂർ. കോടികളുടെ കവർച്ച നടത്തി ആഢംബര ജീവിതം നയിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന കവർച്ചക്കാരനെ  ദക്ഷിണ, കർണ്ണാടക പുത്തൂർ പോലീസ് പയ്യന്നൂരിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആലക്കോട് കുട്ടാപ്പറമ്പ് സ്വദേശി, കൊല്ലംപറമ്പിൽ ഹൗസിൽ കെ.എൻ.മുഹമ്മദിനെയാണ് 43, കർണ്ണാടക പുത്തൂരിലെ ഏഴ് കവർച്ച കേസിൽ  പയ്യന്നൂർ സെൻ്റ് മേരീസ് സ്കൂളിന് സമീപത്തെ ജ്വല്ലറിയിലെത്തിച്ച് പുത്തൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടറും സംഘവും തെളിവെടുപ്പ് നടത്തിയത്.

സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തിയ സ്ഥലങ്ങൾ തേടി രണ്ടു വാഹനങ്ങളിലായി  ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് പയ്യന്നൂരിലെത്തിയത്. മാംഗളൂരു സിറ്റിയിലെ കനോജ് പോലീസ് കവർച്ച കേസിൽ  പ്രതിയെ പയ്യന്നൂർ സെൻട്രൽ ബസാറിലെ ജ്വല്ലറിയിലെത്തിച്ച് നേരത്തെ തെളിവെടുത്തിരുന്നു. 

മൊബൈൽ ഫോൺ ഉപയോഗിക്കാതെ ആഢംബര ജീവിതം നയിക്കുന്ന ഇയാളെ ഒരു വർഷമായി കർണ്ണാടക പോലീസ് തെരയുകയായിരുന്നു. കുടിയാന്മല , മട്ടന്നൂർ ആലക്കോട്, ശ്രീകണ്ഠാപുരം സ്റ്റേഷനുകൾക്ക് പുറമെ കേരളത്തിൽ നിരവധി കവർച്ച കേസുകളിൽ പ്ര തിയായ ഇയാൾക്ക് കർണ്ണാടകയിൽ മാത്രം 30 ഓളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

LatestDaily

Read Previous

‘ഹെലൻ’ ഹിന്ദി റീമേക്ക് ‘മിലി’യുടെ ട്രെയിലര്‍ പുറത്ത്

Read Next

പ്രതിഷേധവുമായി എൻഡോസൾഫാൻ സമരസമിതി; മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും