ലോകത്ത് ഉരുക്ക് ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ

2022ൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റീൽ വിപണിയായി മാറി ഇന്ത്യ . 2022-23 ന്‍റെ ആദ്യ പാദത്തിൽ ഡിമാൻഡ് 11.1% വാർഷിക വളർച്ച നേടി. അതേ സ്ഥാനത്ത്, ചൈനയിൽ റിയൽ എസ്റ്റേറ്റ് ബബിൾ തകർന്നപ്പോൾ ഡിമാൻഡ് കുത്തനെ ഇടിഞ്ഞു.

ഇക്കാരണത്താൽ, ലോക വിപണിയിൽ സ്റ്റീലിന്‍റെ വിലയിൽ 30 മുതൽ 45 ശതമാനം വരെ തിരുത്തൽ ഉണ്ടായിട്ടുണ്ട്. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ ഉൽപ്പാദന രാജ്യമാണ് ഇന്ന് ഇന്ത്യ.

2010 മുതൽ 2021 വരെയുള്ള കാലയളവിൽ ഉരുക്ക് ഡിമാൻഡിൽ 4.6 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിച്ചു. 2021 -22 ൽ ഉരുക്ക് ഡിമാൻഡ് 11.4 % ആണ് വർധിച്ചത്.

Read Previous

സല്‍മാന്‍ ചിത്രം ‘ടൈഗര്‍ 3’ റിലീസ് നീട്ടി

Read Next

എൽദോസ് കുന്നപ്പിള്ളി സ്ഥിരം ബലാത്സംഗം നടത്തുന്നയാളെന്ന് എം.വി.ജയരാജൻ