ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂ ഡൽഹി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ ഇന്ന് മുതൽ ബുക്കിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 2022 നവംബർ 1 മുതൽ യാത്രക്കാർക്ക് വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ കഴിയുമെന്ന് ആകാശ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വളർത്തുമൃഗങ്ങൾക്ക് യാത്ര ക്രമീകരിക്കുന്നതിന് എയർലൈൻ ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോഗ്രാമിൽ കവിയരുതെന്നാണ് പ്രധാന നിർദ്ദേശം. വളർത്തുമൃഗത്തിന്റെ ഭാരം 7 കിലോഗ്രാമിൽ കൂടുതലാണെങ്കിൽ, കാർഗോ വിഭാഗത്തിൽ യാത്ര ചെയ്യിപ്പിക്കേണ്ടതായി വരും എന്നും എയർലൈൻ അറിയിച്ചു. കൂടാതെ, വളർത്തുമൃഗങ്ങളിൽ, പൂച്ചകളെയും നായ്ക്കളെയും മാത്രമേ ഒപ്പം യാത്ര ചെയ്യാൻ അനുവദിക്കൂ.